Skip to main content

വിദ്യാകിരണം പദ്ധതി; 49 സ്കൂളുകൾ പൂർത്തിയായി

വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി 85 സ്കൂളുകളിൽ 61 സ്കൂളുകളിൽ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ച് 49 സ്കൂളുകൾ പൂർത്തിയായി. ജില്ലയിലെ എല്ലാ 593 സ്കൂളുകളിലും ജില്ലാ, ബ്ലോക്ക് സമിതികൾ രൂപീകരിച്ചു. മെയ് മാസത്തോടെ അധ്യാപക പരിശീലനങ്ങൾ പൂർത്തിയായി. ശുചിത്വ വിദ്യാലയ-ഹരിത വിദ്യാലയ ക്യാമ്പയിനുകൾ വിജയകരമായി നടന്നു.

ശുചിത്വ വിദ്യാലയം ഹരിത വിദ്യാലയം ക്യാമ്പയിന്റെ ഭാഗമായി ജില്ലയിലെ 593 വിദ്യാലയങ്ങളിൽ 554 വിദ്യാലയങ്ങളിൽ നിന്നും വിവരശേഖരണം നടത്തി. അതിൽ 530 (95%) വിദ്യാലയങ്ങളിൽ ജൈവമാലിന്യ സംസ്കരണ സംവിധാനവും,546 (99%) വിദ്യാലയങ്ങളിൽ അജൈവ മാലിന്യ സംസ്കരണ സംവിധാനവും 418 (75%)വിദ്യാലയങ്ങളിൽ ഇ മാലിന്യ സംസ്കരണ സംവിധാനവും ഉള്ളതായി കണ്ടെത്തി.

 

date