Post Category
'പ്രതിഭ' പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു
സംസ്ഥാന, ദേശീയ, അന്തര്‍ദേശീയ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ധനസഹായം നല്കുന്ന വ്യക്തിഗത ഗുണഭോക്തൃ പദ്ധതിയായ 'പ്രതിഭ' പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ദേശീയ, അന്തര്‍ദേശീയ തലത്തില്‍ ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കുന്നതിന് നിശ്ചിത കാലയളവില്‍ പരിശീലനം നേടുന്നതിനും, ദേശീയ, അന്തര്‍ദേശീയ തലങ്ങളില്‍ നടക്കുന്ന സൗന്ദര്യ മത്സരം, മറ്റ് കലാകായിക മത്സരങ്ങള്‍ എന്നിവയില്‍ പങ്കെടുക്കുന്നതിന് ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ചെലവായ തുക ധനസഹായമായി അനുവദിക്കുന്നതുമായ വ്യക്തിഗത ഗുണഭോക്തൃ പദ്ധതിയാണ് 'പ്രതിഭ'. അപേക്ഷകള്‍ ആവശ്യമായ രേഖകള്‍ സഹിതം ജനറല്‍ ഹോസ്പിറ്റലിന് സമീപമുള്ള ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0477 2253870.
date
- Log in to post comments