Post Category
ഡയാലിസിസ് ടെക്നീഷ്യന് നിയമനം
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ഡയാലിസിസ് ടെക്നീഷ്യന് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച്ച ജുലൈ അഞ്ചിന് രാവിലെ 11ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസില്‍ നടക്കും. പ്രായ പരിധി 18-45. യോഗ്യത ഡിപ്ലോമ ഇന്‍ ഡയാലിസിസ് ടെക്നോളജി, ബി.എസ്.സി റെനല്‍ ഡയാലിസിസ് ടെക്നോളജി വിത്ത് പാര മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്. മുന്‍ പരിചയം അഭികാമ്യം. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല് സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം കൂടിക്കാഴച്ചക്ക് ഹാജരാകണം. ഫോണ്‍- 0467 2217018.
date
- Log in to post comments