Skip to main content

മീറ്റ് ദ സി.ഇ.ഒ. പ്രോഗ്രാം സംഘടിപ്പിച്ചു

വിദ്യാർത്ഥികൾക്കിടയിൽ തിരഞ്ഞെടുപ്പ് അവബോധം ഉണ്ടാക്കുന്നതിനായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയം നടപ്പാക്കുന്ന മീറ്റ് ദ സി.ഇ.ഒ. പദ്ധതിയുടെ ഭാഗമായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ.രത്തൻ യു കേൽകർ തിരുവനന്തപുരം എം.ജി കോളേജിലെ വിദ്യർത്ഥികളുമായി സംവാദം നടത്തി. വോട്ടിംഗ് പ്രക്രിയയെക്കുറിച്ചുള്ള അവബോധം വിദ്യാർത്ഥികളിൽ വർദ്ധിപ്പിക്കുക, യുവാക്കളുടെ തിരഞ്ഞടുപ്പ് പങ്കാളിത്തം ശക്തമാക്കുക, തിരഞ്ഞെടുപ്പ് സംവിധാനത്തിനും യുവാക്കൾക്കുമിടയിൽ നിലനില്കുന്ന അന്തരം കുറയ്കുക തുടങ്ങിയവയായിരുന്നു സെഷന്റെ പ്രധാന ലക്ഷ്യങ്ങൾ. വോട്ടർ രജിസ്‌ട്രേഷൻ, തിരഞ്ഞെടുപ്പ് സംബന്ധമായ അവകാശങ്ങൾ തുടങ്ങിയ വിഷയങ്ങളാണ് മുഖ്യമായി ചർച്ച ചെയ്തത്. കോളേജ് പ്രിൻസിപ്പൽ ഡോ.ആനന്ദകുമാർ അധ്യക്ഷനായിരുന്നു. അഡീഷണൽ ചീഫ് ഇലക്ടറൽ ഓഫീസർ ഷർമിള സി, ഇലക്ടറൽ ലിറ്ററസി ക്ലബ്ബിനു വേണ്ടി കെമിസ്‌ട്രി വിഭാഗം അദ്ധ്യാപകൻ രാഹുൽ ശശിധരൻ എന്നിവരും സംസാരിച്ചു.

പി.എൻ.എക്സ് 3050/2025

date