Skip to main content

അനധികൃത ബോര്‍ഡുകള്‍ നീക്കം ചെയ്യും 

ജില്ലയിലെ പാതയോരങ്ങള്‍, ട്രാഫിക് ഐലന്‍ഡുകള്‍, കൈവരികള്‍ എന്നിവിടങ്ങളില്‍ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ബോര്‍ഡുകളും ഹോര്‍ഡിങ്ങുകളും നീക്കം ചെയ്യുന്നതിന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.കെ.രത്‌നകുമാരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ മോണിറ്ററിങ് കമ്മിറ്റി തദ്ദേശസ്ഥാപനങ്ങള്‍ക്കും ബന്ധപ്പെട്ട വകുപ്പുകള്‍ക്കും നിര്‍ദ്ദേശം നല്‍കി. റോഡില്‍ യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും കാഴ്ചമറക്കുന്ന രീതിയില്‍ കെട്ടിയിട്ടുള്ള ബാനറുകള്‍, കൊടിതോരണങ്ങള്‍ നീക്കം ചെയ്യും. കൂടാതെ കാഴ്ചമറക്കുന്ന രീതിയില്‍ റോഡരികില്‍ വളര്‍ന്നു നില്‍ക്കുന്ന കാട് വെട്ടിമാറ്റുന്നതിനും നിര്‍ദ്ദേശം നല്‍കി. തദ്ദേശസ്വയംഭരണ വകുപ്പ്, പോലീസ്, കണ്ണൂര്‍ കോര്‍പറേഷന്‍, ദേശീയപാത, പൊതുമരാമത്ത്, ശുചിത്വ മിഷന്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ജില്ലാ എന്‍ഫോഴ്സ്മെന്റ് എന്നീ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.

date