Post Category
പ്രധാനമന്ത്രി നാഷണല്‍ അപ്രന്റീസ്ഷിപ്പ് മേള
കേന്ദ്ര സര്‍ക്കാര്‍ നൈപുണ്യ- വികസന സംരംഭകത്വ മന്ത്രാലയവും കേരള സര്‍ക്കാര്‍ തൊഴില്‍- നൈപുണ്യ വകുപ്പും ചേര്‍ന്ന് ആര്.ഐ. സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഏറ്റുമാനൂര്‍ ഗവണ്മെന്റ് ഐ.ടി.ഐ. യില്‍ വച്ച് ജൂലൈ ഏഴിന്(തിങ്കളാഴ്ച) പ്രധാനമന്ത്രി നാഷണല്‍ അപ്രന്റീസ്ഷിപ്പ് മേള നടത്തുന്നു.
അപ്രന്റീസ് പരിശീലനത്തിന് പരമാവധി അവസരങ്ങള്‍ ഒരുക്കുകയാണ് ലക്ഷ്യം. വിവിധ ഐ.ടി.ഐ. ട്രേഡുകളില്‍ വിജയിച്ചു സര്‍ട്ടിഫിക്കറ്റ് നേടിയവര്‍ക്ക് മേളയില്‍ പങ്കെടുക്കാം. രജിസ്ട്രേഷന് അന്നേ ദിവസം രാവിലെ ഒന്‍പത് മുതല്‍ 11 വരെയാണ്. www.apprenticeshipindia.gov.in എന്ന അപ്രന്റീസ്ഷിപ്് പോര്‍ട്ടല്‍ വഴി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
വിശദവിവരത്തിന് ഫോണ്‍ 0481- 2561803.
date
- Log in to post comments