Skip to main content

കാര്‍ഷിക സ്ഥിതിവിവരക്കണക്ക് സര്‍വേ ആരംഭിച്ചു

ജില്ലയില്‍ കാര്‍ഷിക സ്ഥിതിവിവരക്കണക്കുകള്‍ ശേഖരിക്കുന്ന കാര്‍ഷിക സ്ഥിതിവിവരക്കണക്ക് സര്‍വേയുടെ 2025- 26 വര്‍ഷത്തെ ഫീല്‍ഡുതല ജോലികള്‍ ആരംഭിച്ചു .
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ആസൂത്രണ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ സ്ഥിതിവിവര കണക്കുകളാണ് ശേഖരിക്കുന്നത്. കാര്‍ഷിക- കാര്‍ഷികേതര ആവശ്യങ്ങള്‍ക്കായി വിനിയോഗിക്കുന്ന ഭൂമിയുടെ വിസ്തൃതി, വിളകളുടെ ഉദ്പാദനം, ഉദ്്പാദനക്ഷമത, ജലസേചനം സംബന്ധിച്ച വിവരങ്ങള്‍, ജലസേചന സ്രോതസ്സ് തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും ശേഖരിക്കുന്നത്. വിവരങ്ങള്‍ ശേഖരിക്കുന്നതിനായിസ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വെസ്റ്റിഗേറ്റര്‍മാര്‍ വീടുകളിലെത്തുമ്പോള്‍ പൊതുജനങ്ങള്‍ കൃത്യമായ വിവരങ്ങള്‍ നല്‍കണമെന്ന് സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ പി.ആര്‍.ശ്രീലേഖ അറിയിച്ചു.
 

date