Skip to main content

പ്രീമെട്രിക് ഹോസ്റ്റലില്‍ ഒഴിവുകള്‍

 

കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള കൊല്ലങ്കോട് പുതുനഗരം ഗവ പ്രീമെട്രിക് ഹോസ്റ്റലുകളില്‍ ട്യൂട്ടര്‍മാരുടെയും, രണ്ട് മാട്രന്‍ കം റസിഡന്‍ഷ്യല്‍ ട്യൂട്ടര്‍ (ആണ്‍) ഒഴിവുകളിലേക്കും അപേക്ഷിക്കാം.

 

ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഇംഗ്ലീഷ്, ഹിന്ദി, കണക്ക്, നാച്ചുറല്‍ സയന്‍സ്, ഫിസിക്കല്‍ സയന്‍സ്, സോഷ്യല്‍ സയന്‍സ് എന്നീ വിഷയങ്ങളിലുള്ള ട്യൂട്ടര്‍മാരുടെയും, യു.പി. വിഭാഗത്തില്‍ മൂന്ന് വീതം ട്യൂട്ടര്‍മാരുടെയും, 2 മേട്രന്‍ കം റസിഡന്‍ഷ്യല്‍ ട്യൂട്ടര്‍ (ആണ്‍) ഒഴിവുകളാണുള്ളത്. വിഷയങ്ങളില്‍ ബി.എഡ്/ടി.ടി.സി യോഗ്യതയുളളവര്‍ അപേക്ഷ, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ജൂണ്‍ അഞ്ചിന് വൈകീട്ട് അഞ്ച് മണിക്ക് മുന്‍പായി കൊല്ലങ്കോട് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ നല്‍കണമെന്ന് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 8547630129.

 

date