കരാര്‍ നിയമനം
നാഷണല്‍ ആയുഷ് മിഷന്റെ ജില്ലയിലെ ജില്ലാ പ്രോഗ്രാം മാനേജ്മെന്റ് ആന്‍ഡ് സപ്പോര്‍ട്ടിംഗ് യൂണിറ്റില്‍ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
തെറാപ്പിസ്റ്റ് (പുരുഷന്):-
യോഗ്യത- കേരള സര്‍ക്കാരിന്റെ ആയുര്‍വേദ തെറാപിസ്റ്റ് കോഴ്സ് (ഡിഎഎംഇ അംഗീകാരം) / നാരിപ് ചെറുതുരുത്തിയുടെ ഒരു വര്‍ഷത്തെ ആയുര്‍വേദ തെറാപിസ്റ്റ് കോഴ്സ് . പ്രായപരിധി 2025 ജൂലൈ രണ്ടിന് 40 വയസ് കവിയരുത്. അടിസ്ഥാന ശമ്പളം 14700 രൂപ.
മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍:-
യോഗ്യത- സര്‍ട്ടിഫിക്കറ്റ് ഇന്‍ അസിസ്റ്റന്റ് ഫിസിയോതെറാപ്പി / വിഎച്ച്എസ്ഇ ഫിസിയോതെറാപ്പി / എഎന്‍എം വിത്ത് കമ്പ്യൂട്ടര്‍ നോളജ്.
പ്രായപരിധി 2025 ജൂലൈ രണ്ടിന് 40 വയസ് കവിയരുത്. അടിസ്ഥാന ശമ്പളം 13500 രൂപ.
യോഗ ഡെമോണ്‍സ്ട്രേറ്റര്‍:-
യോഗ്യത- അംഗീകൃത യൂണിവേഴ്സിറ്റിയില്‍ നിന്നുളള ബിഎന്‍വൈഎസ് /എംഎസ്സി (യോഗ) /എം ഫില്‍ (യോഗ). നൈപുണ്യ പരിശോധനാ യോഗ്യത നിര്‍ബന്ധം.
പ്രായപരിധി 2025 ജൂലൈ രണ്ടിന് 40 വയസ് കവിയരുത്. അടിസ്ഥാന ശമ്പളം 13500 രൂപ.
അവസാന തീയതി ജൂലൈ 15. വെബ്സൈറ്റ് : www.nam.kerala.gov.in-careers
ഫോണ്‍ : 0468 2995008.
- Log in to post comments