Skip to main content

ലഹരി വിരുദ്ധ ദിനം ആചരിച്ചു

സംസ്ഥാന യുവജന ക്ഷേമ ബോർഡ് തൃശൂർ ജില്ലാ യുവജന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ വരടിയം ഐ.എച്ച്.ആർ.ഡി ഹയർസെക്കന്ററി സ്കൂളിൽ ലഹരി വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു. ലഹരി വിരുദ്ധ ബോധവത്കരണത്തിന്റെ ഭാഗമായി കാർട്ടൂൺ, ചിത്രരചന, ഉപന്യാസ രചന, പോസ്റ്റർ നിർമാണം തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിച്ചു.  ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ തോംസൺ തലക്കോടൻ ഉദ്ഘാടനം ചെയ്തു. ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ സി.ടി സബിത അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ബിന്ദു , പുഴക്കൽ ബ്ലോക്ക് പഞ്ചായത്ത് യൂത്ത് കോർഡിനേറ്റർ കൃഷ്ണപ്രിയ തുടങ്ങിയവർ സംസാരിച്ചു. സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും ലഹരി വിരുദ്ധ ദിനാചരണ പരിപാടിയിൽ പങ്കാളികളായി.

 

date