Skip to main content

*അന്നമനട ഗ്രാമപഞ്ചായത്ത് ഞാറ്റുവേല സംഘടിപ്പിച്ചു*

 

അന്നമനട ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി ഞാറ്റുവേല സംഘടിപ്പിച്ചു. കെ. കരുണാകരൻ സ്മൃതി മണ്ഡപത്തിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. വി. വിനോദ് ഉദ്ഘാടനം ചെയ്തു.

 

വിവിധയിനം നാടൻ പച്ചക്കറി വിത്തുകൾ, ചെണ്ടുമല്ലി തൈകൾ, ടിഷ്യൂ കൾചർ വാഴ തൈകൾ, ഫലവൃക്ഷ തൈകൾ, പച്ചക്കറി തൈകൾ, അലങ്കാര ചെടികൾ, ഔഷധസസ്യങ്ങൾ, ജൈവവളങ്ങൾ, കർഷകരിൽ നിന്ന് സംഭരിച്ച നേന്ത്രക്കായയും മറ്റു പച്ചക്കറികളും വിപണനത്തിനായി ഒരുക്കിയിരുന്നു.

 

വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ടി. കെ. സതീശൻ അധ്യക്ഷനായി. കൃഷി ഓഫിസർ ബിജു മോൻ, പഞ്ചായത്തംഗങ്ങൾ എന്നിവർ പങ്കെടുത്തു.

date