Post Category
കര്‍ഷകസഭയും ഞാറ്റുവേല ചന്തയും സംഘടിപ്പിച്ചു
പറളി ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും ആഭിമുഖ്യത്തില്‍ ഞാറ്റുവേലചന്തയും കര്‍ഷകസഭയും സംഘടിപ്പിച്ചു. കൃഷിഭവന് പരിസരത്ത് നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ രേണുക ദേവി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബിന്ദു രാധാകൃഷ്ണന് അധ്യക്ഷയായി. കര്‍ഷകര്‍ക്ക് ആവശ്യമായ നടീല്‍വസ്തുക്കള്‍ ഞാറ്റുവേല ചന്തയില്‍ വിതരണം ചെയ്തു.
ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് മോഹന്‍രാജ്, വാര്‍ഡ് അംഗം പ്രേമകൃഷ്ണന്കുട്ടി, കൃഷിഭവന് ചാര്‍ജ് ഓഫീസര്‍ മേഘനാ ബാബു, അസിസ്റ്റന്റ് കൃഷി ഓഫീസര്‍ എ. ഷീല, മുന്‍ കൃഷി ഓഫീസര്‍ ആര് മോഹനരാജന് തുടങ്ങിയവര്‍ സംസാരിച്ചു. കര്‍ഷക പ്രതിനിധികള്‍, കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
date
- Log in to post comments