പട്ടാമ്പി ഫെര്‍ട്ടിലൈസര്‍ ക്വാളിറ്റി കണ്ട്രോള് ലാബിന് എന്‍.എ.ബി.എല്‍. അംഗീകാരം
കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പട്ടാമ്പി ഫെര്‍ട്ടിലൈസര്‍ ക്വാളിറ്റി കണ്ട്രോള് ലാബിന് എന്‍.എ.ബി.എല്‍ (നാഷണല്‍ അക്രഡിറ്റേഷന് ബോര്‍ഡ് ഫോര്‍ ടെസ്റ്റിംഗ് ആന്‍ഡ് കാലിബറേഷന് ലബോറട്ടറീസ്) ന്റെ അംഗീകാരം ലഭിച്ചു. എന്‍.എ.ബി.എല്‍ സര്ട്ടിഫിക്കേഷന് ലഭിച്ചതോടെ സ്ഥാപനം ദേശീയ - അന്തര്‍ദേശീയ തലത്തിലേക്ക് ഉയര്‍ന്നു.
അന്തര്‍ദേശീയ നിലവാരം പുലര്‍ത്തുന്ന പരിശോധനകളും, ഉപകരണങ്ങളും, പരിശോധന സാമഗ്രികളുമാണ് ഫെര്‍ട്ടിലൈസര്‍ ക്വാളിറ്റി കണ്ട്രോള് ലാബില്‍ ഉപയോഗിക്കുന്നത്. ദേശീയതലത്തില്‍ നിഷ്കര്ഷിക്കപ്പെട്ട യോഗ്യതയും പരിചയ സമ്പത്തുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പരിശോധനകള്‍ നടക്കുന്നത്. ഐ.എസ്.ഓ/ ഐ.ഇ.എസ് 17025 നിലവാരത്തിലാണ് ലാബ് പ്രവര്‍ത്തിക്കുന്നത്. രാസവളം, സൂക്ഷ്മ മൂലകങ്ങള്‍, ജൈവവളങ്ങള്‍, ബയോ ഫെര്‍ട്ടിലൈസര്‍ എന്നിവയുടെ കൃത്യമായ ഫലം ലഭിക്കാന്‍ കര്‍ഷകര്‍ക്കും സ്ഥാപനങ്ങള്‍ക്കും ഫെര്‍ട്ടിലൈസര്‍ ക്വാളിറ്റി കണ്ട്രോള് ലാബിനെ സമീപിക്കാം.
- Log in to post comments