Skip to main content

കുട്ടനാട്ടിലെ നെല്ല് സംഭരണം:മില്ലുടമകളും  കർഷകരും തമ്മിലുള്ള തർക്കത്തിന് പരിഹാരം തേടി മേഖലാതല അവലോകനയോഗം

കുട്ടനാട്ടിലെ  നെല്ലിന്റെ ഗുണനിലവാരം സംബന്ധിച്ച് മില്ലുടമകളും കർഷകരും തമ്മിലുണ്ടാകുന്ന തർക്കം മേഖലാതല   അവലോകനയോഗത്തിൽ ചർച്ചയായി.
 മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്ത്വത്തിൽ മന്ത്രിമാരുടെ സാന്നിധ്യത്തിലാണ് ആലപ്പുഴ ജില്ലയിലെ ഈ പ്രധാനപ്പെട്ട വിഷയം യോഗത്തിൽ
ചർച്ച ചെയ്തത്.
 
നെല്ല് സംഭരണ വിഷയം ചർച്ചചെയ്യവെ ജില്ലയിൽ നിന്നുള്ള കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് നിലവിലെ നെല്ല് സംഭരണം സംബന്ധിച്ച് സംസാരിച്ചു . ഇത്തവണ തർക്കത്തെ തുടർന്ന് സംഭരണം മുടങ്ങിയ സ്ഥലത്ത് സർക്കാർ നേരിട്ട് സംഭരണം നടത്തിയതായി മന്ത്രി പറഞ്ഞു. നിലവിൽ  ദ്രുത കർമ്മ സേനയെ സംഭരണം തടസ്സമില്ലാതെ പോകുന്നതിന് ചുമതലപ്പെടുത്തിയിട്ടുണ്ട്. 

   
കർഷകർക്കും മില്ലുടമകൾക്കും സ്വീകാര്യമായ ഒരു അംഗീകൃത ഏജൻസിയെ കൊണ്ട് നെല്ലിൻ്റെ ഗുണനിലവാരം ശാസ്ത്രീയമായി പരിശോധിച്ച് നെല്ല് സംഭരണം കുറ്റമറ്റ രീതിയിൽ  നടപ്പിലാക്കുന്നത് സംബന്ധിച്ച്   നിർദ്ദേശവും യോഗത്തിൽ ഉണ്ടായി.
 

 യോഗത്തിൽ മന്ത്രിമാരായ പി പ്രസാദും സജി ചെറിയാനും ജില്ലാ കളക്ടർ അലക്സ് വർഗീസും നെല്ല്  സംഭരണവുമായി ബന്ധപ്പെട്ട തർക്കങ്ങൾക്ക്  ശാശ്വതമായ പരിഹാരം വേണമെന്നും നെല്ലിൻ്റെ    ഗുണനിലവാരം കുറ്റമറ്റ രീതിയിൽ പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ടു.

date