Skip to main content

അസി. പ്രൊഫസര്‍ ഒഴിവ്

ആലപ്പുഴ ഗവ. റ്റി.ഡി മെഡിക്കല്‍ കോളേജിലെ ജനറല്‍ സര്‍ജറി വിഭാഗത്തില്‍ അസി. പ്രൊഫസര്‍ തസ്തികയിലെ ഒമ്പത് ഒഴിവിലേക്ക് കരാര്‍  അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. അഭിമുഖം ജൂലൈ 10 ന് രാവിലെ 11 മണിക്ക്  പ്രിന്‍സിപ്പലിന്റെ ഓഫീസില്‍.    യോഗ്യത: ഏതെങ്കിലും അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും ജനറല്‍ സര്‍ജറിയില്‍ മെഡിക്കല്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിഗ്രി (എം.എസ്/ഡി.എന്‍.ബി),   മൂന്ന് വര്‍ഷത്തെ അധ്യാപന പരിചയം അല്ലെങ്കില്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ നിഷ്‌കര്‍ഷിച്ചിരിക്കുന്ന പ്രകാരമുള്ള അധ്യാപന പരിചയം,  സീനിയര്‍ റസിഡന്റായി ഒരു വര്‍ഷത്തെ പി.ജി. പ്രവൃത്തി പരിചയം, 
പെര്‍മെനന്റ് സ്റ്റേറ്റ് മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍/ റ്റി.സി.എം.സി.
താല്‍പ്പര്യമുളളവര്‍ ജനനത്തീയതി, മേല്‍വിലാസം, വിദ്യാഭ്യാസയോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകളും ഒരു സെറ്റ് സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ഹാജരാകണം.ഫോണ്‍: 0477 2282015.

(പിആര്‍/എഎല്‍പി/ 1935)

date