Skip to main content

സാമ്പത്തിക ഉള്‍ച്ചേര്‍ക്കല്‍ സമഗ്രത പദ്ധതി; ജില്ലാതല യോഗം ചേര്‍ന്നു

കേന്ദ്ര ധനകാര്യ സേവന വകുപ്പിന്റെ നേതൃത്വത്തില്‍ ഗ്രാമപഞ്ചായത്ത്, നഗര തദ്ദേശസ്ഥാപന തലങ്ങളില്‍ സാമ്പത്തിക ഉള്‍ച്ചേര്‍ക്കല്‍ പദ്ധതികളുടെ സമഗ്രത മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ രാജ്യത്തെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും സംഘടിപ്പിക്കുന്ന പ്രചാരണ പരിപാടിയുമായി ബന്ധപ്പെട്ട ജില്ലാതല യോഗം ചേര്‍ന്നു. എ.ഡി.എം പി.അഖില്‍ അധ്യക്ഷത വഹിച്ചു. ഓണ്‍ലൈനായി നടന്ന യോഗത്തില്‍ എല്‍.എസ്.ജി.ഡി ജോയിന്റ് ഡയറക്ടര്‍ കെ.വി ഹരിദാസ്, എല്‍.ഡി.എം തീപേഷ്, നബാര്‍ഡ് ഡി.ഡി.എം ഷാരോണ്‍വാസ്, കുടുംബശ്രീ ജില്ലാ മിഷന്‍ പ്രധിനിധികള്‍, വിവിധ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ജൂലൈ ഒന്നു മുതല്‍ സെപ്റ്റംബര്‍ 30 വരെ ജില്ലയിലെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ക്യാമ്പയിന്‍ നടക്കും. പ്രചാരണ പരിപാടിയുടെ ഭാഗമായി ക്യാമ്പുകളില്‍ എല്ലാ സേവിങ്‌സ്  ബാങ്ക് അക്കൗണ്ട് ഉടമകളുടെയും പുനര്‍ കെവൈസി പ്രക്രിയ,പി.എം.ജെ.ഡി.വൈ പ്രകാരം ബാങ്ക് അക്കൗണ്ടുകളില്ലാത്ത മുതിര്‍ന്നവര്‍ക്ക് അക്കൗണ്ട് തുറക്കല്‍, പ്രധാന്‍മന്ത്രി ജീവന്‍ ജ്യോതി ബീമ യോജന (പി.എം.ജെ.ജെ.ബി.വൈ), പ്രധാന്‍മന്ത്രി സുരക്ഷാ ബീമ യോജന (പി.എം.എസ.്ബി.വൈ), അടല്‍ പെന്‍ഷന്‍ യോജന (എ.പി.വൈ) എന്നിവയില്‍ അംഗത്വം നല്‍കല്‍,ഡിജിറ്റല്‍ തട്ടിപ്പുകള്‍  തടയല്‍, അവകാശവാദമുന്നയിക്കാത്ത നിക്ഷേപം ലഭ്യമാക്കല്‍, പരാതി പരിഹാരം എന്നിവ സംബന്ധിച്ച് ബോധവല്‍ക്കരണ ക്ലാസുകള്‍ അക്കൗണ്ടുകളിലെ നാമനിര്‍ദേശം പുതുക്കല്‍, തുടങ്ങിയ സേവനങ്ങള്‍ ലഭ്യമാക്കും.

date