അറിയിപ്പുകൾ
ഓംബുഡ്സ്മാന് സിറ്റിങ് മാറ്റി
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുവേണ്ടിയുള്ള ഓംബുഡ്സ്മാന് ജൂലൈ ഒമ്പതിന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്താനിരുന്ന ക്യാമ്പ് സിറ്റിങ് പൊതുപണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജൂലൈ 11ലേക്ക് മാറ്റിയതായി സെക്രട്ടറി അറിയിച്ചു. രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച് വരെയാണ് സിറ്റിങ്. വേദിയില്‍ മാറ്റമില്ല.
മീഡിയ അക്കാദമിയില്‍ സ്പോട്ട് അഡ്മിഷന്
കേരള മീഡിയ അക്കാദമി കാക്കനാട് കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേണലിസം, പി ആര് ആന്‍ഡ് അഡ്വര്‍ടൈസിങ് പി ജി ഡിപ്ലോമ കോഴ്സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ജൂലൈ 16ന് രാവിലെ 10ന് സ്പോട്ട് അഡ്മിഷന് നടത്തും. ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവര്‍ക്ക് പങ്കെടുക്കാം. ഫോണ്‍: 0484-2422275 /04842422068.
വയോമധുരം പദ്ധതി: അപേക്ഷ ക്ഷണിച്ചു
സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന 60 വയസ്സിന് മുകളില്‍ പ്രായമുള്ള ബിപിഎല്‍ കുടുംബത്തിലെ പ്രമേഹബാധിതര്‍ക്ക് ഗ്ലൂക്കോമീറ്റര്‍ വിതരണം ചെയ്യുന്ന 'വയോമധുരം' പദ്ധതിയിലേക്ക് suneethi.sjd.kerala.gov.in വഴി അപേക്ഷിക്കാം. ഫോണ്‍: 0495 2371911.
മുട്ട, പാല് വിതരണം: ടെണ്ടര്‍ ക്ഷണിച്ചു
മേലടി ശിശുവികസന പദ്ധതി കാര്യാലയത്തിന് കീഴില്‍ പയ്യോളി നഗരസഭയിലെ 43 അങ്കണവാടികളിലേക്ക് മുട്ട വിതരണം ചെയ്യുന്നതിനും പയ്യോളി നഗരസഭ, കീഴരിയൂര്‍, തുറയൂര്‍, തിക്കോടി, മേപ്പയൂര്‍ പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലെ 130 സെന്ററുകളിലേക്ക് പാല് വിതരണം ചെയ്യുന്നതിനും ടെണ്ടറുകള്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തിയതി ജൂലൈ 11 ഉച്ച രണ്ട് മണി. ഫോണ്‍: 9446567648.
- Log in to post comments