Skip to main content

വായനോത്സവം: ജില്ലാതല ക്വിസ് മത്സരം 12ന്

ദേശീയ വായന മാസാചരണത്തിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ്, ഇൻഫർമേഷൻ പബ്ലിക് റിലേഷൻ വകുപ്പ് എന്നിവയുടെ സഹകരണത്തോടെ പി എൻ പണിക്കർ ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന ജില്ലാതല ക്വിസ് മത്സരം കണ്ണൂർ ജിവിഎച്ച്എസ്എസിൽ ജൂലൈ 12ന് രാവിലെ പത്തിന് നടക്കും. രജിസ്ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. പി എൻ പണിക്കർ ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി കാരയിൽ സുകുമാരൻ അധ്യക്ഷനാകും. കോർപറേഷൻ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ സുരേഷ് ബാബു എളയാവൂർ വായന സന്ദേശം നൽകും. മത്സരത്തിൽ പങ്കെടുക്കുന്ന വിദ്യാർഥികൾ രാവിലെ ഒമ്പത് മണിക്കകം ഹെഡ്മാസ്റ്ററുടെ സാക്ഷ്യപത്രത്തോടെ പേര് രജിസ്റ്റർ ചെയ്യണം.

date