Skip to main content

എ.ബി.സി പ്രോജക്ട് യോഗം ചേർന്നു 

: തെരുവുനായ നിയന്ത്രണവുമായി ബന്ധപ്പെട്ടു ജില്ലയിലെ എ.ബി.സി. ക്ലസ്റ്റർ സെന്ററുകളുടെ രൂപീകരണത്തിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോണിന്റെ അധ്യക്ഷതയിൽ ഓൺലൈനായി യോഗം ചേർന്നു. ജില്ലയിലെ മുഴുവൻ നഗര - ഗ്രാമപഞ്ചായത്ത്  അധ്യക്ഷൻമാരും സെക്രട്ടറിമാരും യോഗത്തിൽ പങ്കെടുത്തു. 
 2025-26  വാർഷിക പദ്ധതിയിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എ.ബി.സി പ്രോജക്ടുകൾ  വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടോ എന്ന് യോഗത്തിൽ വിലയിരുത്തി. തെരുവു നായക്കളെ താല്ക്കാലികമായി പാർപ്പിക്കുന്നതിന് ഷെൽറ്റർ ഹോമുകൾ ഏതൊക്കെ പഞ്ചായത്തുകൾ രൂപീകരിച്ചിട്ടുണ്ടെന്നും വാക്‌സിനേഷൻ നടപടികളുടെ പുരോഗതിയും  വിലയിരുത്തി. അയ്മനം, ആർപ്പുക്കര, നെടുംകുന്നം ഗ്രാമപഞ്ചായത്തുകളാണ് വാർഷിക പദ്ധതിയിൽ എ.ബി.സി പ്രോജക്ട് ഉൾപ്പെടുത്തിയിട്ടുള്ളത്. 

date