Skip to main content

വാക്ക് ഇൻ ഇന്റർവ്യൂ

പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിലുള്ള നിലമ്പൂർ വെളിയന്തോട് ഇന്ദിരാഗാന്ധി മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സ്കൂളിൽ 2025-26 വർഷം കരാർ അടിസ്ഥാനത്തിൽ ഒഴിവുള്ള എച്ച്.എസ്.ടി നാച്ചുറൽ സയൻസ്, എച്ച്.എസ്.ടി ഗണിതം, എച്ച്.എസ്.ടി ഹിന്ദി എന്നീ തസ്തികകളിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. പി.എസ്.സി നിയമനത്തിനായി നിഷ്കർഷിക്കുന്ന യോഗ്യതകൾ ഉള്ളവർക്ക് അപേക്ഷിക്കാം. താല്പര്യമുള്ള എച്ച്.എസ്.ടി നാച്ചുറൽ സയൻസ് ഉദ്യോഗാർത്ഥികൾ ജൂലൈ 10ന് രാവിലെ 10 നും എച്ച്.എസ്.ടി ഗണിതം ഉദ്യോഗാർത്ഥികൾ ഉച്ചയ്ക്ക്12 നും, എച്ച്.എസ്.ടി ഹിന്ദി  ഉദ്യോഗാർത്ഥികൾ ഉച്ചയ്ക്ക് രണ്ടിനും  നിലമ്പൂർ ഇന്ദിരാഗാന്ധി മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സ്കൂളിൽ  നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം.

date