Post Category
ഡ്രൈവര്‍, പാരാമെഡിക്കല്‍ സ്റ്റാഫ് കരാര്‍ നിയമനം
മുതലപ്പൊഴിയിലെ അപകടമേഖലയില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി സജ്ജമാ്കകുന്ന ആംബുലന്‍സിലേക്ക് ഡ്രൈവര്‍ (രണ്ട്), പാരാമെഡിക്കല്‍ സ്റ്റാഫ് (രണ്ട്) എന്നിവരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു.
ഹെവിലൈസന്‍സ് എടുത്ത് മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം ഉള്ളവര്‍ക്കും എട്ടാം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്കും ഡ്രൈവര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. പ്രതിമാസ ശമ്പളം 20,000.
ബി.എസ്.സി നഴ്‌സിംഗ്/ജനറല്‍ നഴ്‌സിംഗ് ആണ് പാരാമെഡിക്കല്‍ സ്റ്റാഫിന്റെ യോഗ്യത. പ്രതിമാസ ശമ്പളം 25,000
നിശ്ചിത യോഗ്യതയുള്ളവര്‍ ജൂലൈ 19ന് വൈകീട്ട് 5ന് മുമ്പ് അപേക്ഷ സമര്‍പ്പിക്കണം. വിലാസം: ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ (മേഖല), കമലേശ്വരം, മണക്കാട് പി.ഒ, തിരുവനന്തപുരം-695009. ഇമെയില്‍: ddftvm@gmail.com, ഫോണ്‍; 0471-2450773.
date
- Log in to post comments