അയ്യങ്കാളി ടാലന്റ് സെര്‍ച്ച് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം
പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കുന്ന അയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ് സെര്‍ച്ച് ആന്റ് ഡെവലപ്പ്‌മെന്റ് സ്‌കീമിലേക്ക് അപേക്ഷ ക്ഷണിച്ചു. 2025-26 വര്‍ഷം സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളില്‍ അഞ്ച്, എട്ട് ക്ലാസ്സുകളില്‍ പഠിക്കുന്നവരും നാല്, ഏഴ് ക്ലാസ്സുകളില്‍ എല്ലാ വിഷയങ്ങളിലും എ ഗ്രേഡ് ലഭിച്ചവരുമായ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം.
അര്‍ഹരായവര്‍ നിര്‍ദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷയോടൊപ്പം, ജാതി സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, ആധാറിന്റെ പകര്‍പ്പ്, ബാങ്ക് പാസ്സ് ബുക്ക്, സ്‌കൂള്‍ മേധാവിയുടെ സാക്ഷ്യപത്രം, കലാകായിക മത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ടെങ്കില്‍ അതിന്റെ രേഖകള്‍ എന്നിവ സഹിതം അപേക്ഷിക്കണം.
ജൂലൈ 26ന് മുമ്പ് താമസ പരിധിയിലെ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപത്തിലെ പട്ടികജാതി വികസന ഓഫീസര്‍ക്കാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
- Log in to post comments