Skip to main content

*ലെക്ശരക്കെ: വിദ്യാര്‍ത്ഥികളെ അനുമോദിച്ചു*

 

കുടുംബശ്രീ ജില്ലാ മിഷന്‍ തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതിയുടെയും സിഡിഎസിന്റെയും സംയുക്താഭിമുഖ്യത്തില്‍ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷയില്‍ ഉന്നതവിജയം കൈവരിച്ച വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. കാട്ടുനായിക്ക ഭാഷയില്‍ 'ലെക്ക്ശ രക്കെ' എന്ന പേരില്‍ ചിറകിലേറി പറക്കാം എന്ന് അര്‍ത്ഥമാക്കി കാട്ടിക്കുളം എസ്എന്‍ഡിപി ഹാളില്‍ സംഘടിപ്പിച്ച അനുമോദന യോഗം മാനന്തവാടി ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു.

തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ വിവിധ ഉന്നതികളില്‍ നിന്നായി എസ്എസ്എല്‍സി പരീക്ഷയില്‍ വിജയിച്ച 159 വിദ്യാര്‍ത്ഥികളെയും, പ്ലസ്ടു പരീക്ഷയില്‍ വിജയിച്ച 45 വിദ്യാര്‍ഥികളെയും യോഗത്തില്‍ മൊമ്മന്റോ നല്‍കി അനുമോദിച്ചു. തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ പി വി ബാലകൃഷ്ണന്‍ അധ്യക്ഷനായ പരിപാടിയില്‍ സ്ഥിരം സമിതി ചെയര്‍മാന്‍  രാധകൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ബി എം വിമല, അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ കെ വി റജീന, സിഡിഎസ് ചെയര്‍പേഴ്സണ്‍ പി സൗമിനി, സിഡിഎസ് അംഗം പുഷ്പ, ടി വി സായി കൃഷ്ണ, ശാലിനി എന്നിവര്‍ സംസാരിച്ചു

date