Post Category
മുതുകുളം ബ്ലോക്ക് പഞ്ചായത്തിൽ മത്സ്യകർഷക ദിനാചരണം
ദേശീയ മത്സ്യകർഷ ദിനാചരണത്തിൻ്റെ ഭാഗമായി മുതുകുളം ബ്ലോക്ക് പഞ്ചായത്തിൽ സംഘടിപ്പിച്ച പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡി അംബുജാക്ഷി ടീച്ചർ ഉദ്ഘാടനം ചെയ്തു. ആറാട്ടുപുഴ മത്സ്യഭവൻ ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ പൂജ ചിത്തിര 'മത്സ്യകൃഷി സാധ്യതകളെ പ്രയോജനപ്പെടുത്തൽ' എന്ന വിഷയത്തിലും ഫിനാൻഷ്യൽ ലിറ്ററസി കൗൺസിലർ ജയകുമാർ കിസാൻ ക്രെഡിറ്റ് കാർഡിനെ പറ്റിയും ക്ലാസ്സുകൾ നയിച്ചു. ബ്ലോക്ക് പരിധിയിലെ വിവിധ മത്സ്യകർഷകരെ ചടങ്ങിൽ ആദരിച്ചു.
ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി ഉണ്ണികൃഷ്ണൻ അധ്യക്ഷനായി. സ്ഥിരംസമിതി അധ്യക്ഷരായ എം ജനുഷ, ഗീത ശ്രീജി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഓച്ചിറ ചന്ദ്രൻ, സുനിൽ കോപ്പാറെത്, അക്വാകൾച്ചർ പ്രൊമോട്ടർ മിനി, മത്സ്യ കർഷകർ, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
date
- Log in to post comments