Skip to main content

പോളിടെക്നിക് ഡിപ്ലോമ സ്പോട്ട് അഡ്മിഷന്‍

സംസ്ഥാന  സര്‍ക്കാര്‍  സ്ഥാപനമായ ഐഎച്ച്ആര്‍ഡിയുടെ പൈനാവ്  മോഡല്‍ പോളിടെക്നിക്  കോളേജില്‍  സ്പോട്ട്   അഡ്മിഷന്‍ ആരംഭിച്ചു. അഡ്മിഷന് താല്‍പര്യമുള്ള എസ് എസ് എല്‍ സി/ സി ബിഎസ് ഇ / പ്ലസ് ടു സയന്‍സ്/ വി എച്ച് എസ് ഇ / ഐടിഐ/ കെ ജി സി ഇ പാസായ വിദ്യാര്‍ത്ഥികള്‍ക്ക് സ്പോട്ട്  അഡ്മിഷന്‍ മുഖേന ഡിപ്ലോമ കോഴ്സുകള്‍ക്ക്  രജിസ്റ്റര്‍ ചെയ്യാം. ബയോമെഡിക്കല്‍ എഞ്ചിനീയറിങ്, കമ്പ്യൂട്ടര്‍ എഞ്ചിനീറിങ്, ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിങ്, മെക്കാനിക്കല്‍ എഞ്ചിനീയറിങ്, സൈബര്‍ ഫോറന്‍സിക് & ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി എന്നീ ഡിപ്ലോമ പ്രോഗ്രാമുകളിലേക്കാണ് പ്രവേശനം.  എസ് സി/ എസ് ടി/ ഒഇസി/ ഒബിസി വിദ്യാര്‍ത്ഥികള്‍ക്ക് ഫീസാനുകൂല്യം  ലഭിക്കും. കോളേജ് ബസ്, ഹോസ്റ്റല്‍ സൗകര്യം എന്നിവ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്  8547005084, 9446073146, 9947889441, 9496582763

 

date