അത്ലറ്റിക്സ് സ്പോര്‍ട്സ് ഹോസ്റ്റല്‍ സെലക്ഷന്‍
ഇടുക്കി ജില്ലാ സ്പോര്‍ട്സ് കൗസിലിന്റെ കീഴില്‍ നെടുങ്കണ്ടത്ത് പ്രവര്‍ത്തിക്കുന്ന സ്പോര്‍ട്സ് അക്കാദമിലേയ്ക്ക് 2025 - 2026 അധ്യയന വര്‍ഷത്തേക്കുള്ള അത്ലറ്റിക്സ് കായികതാരങ്ങളുടെ സെലക്ഷന്‍ ട്രയല്‍സ് ജൂലൈ 20 ന് ഞായറാഴ്ച രാവിലെ 8.30 ന് നെടുങ്കണ്ടം പഞ്ചായത്ത് സിന്തറ്റിക് സ്റ്റേഡിയത്തില്‍ നടക്കും. നിലവില്‍ 7, 8, ക്ലാസ്സുകളില്‍ പംിക്കുന്ന കുട്ടികള്‍ക്കും, 9-ാം ക്ലാസ്സില്‍ സംസ്ഥാന മത്സരങ്ങളില്‍ 1,2,3 സ്ഥാനം നേടിയവര്‍ക്കും, ഇപ്പോള്‍ പ്ലസ് വണ്‍ ക്ലാസുകളിലേക്കും, ഒന്നാം വര്‍ഷ ഡിഗ്രി ക്ലാസുകളിലേക്കും അഡ്മിഷന്‍ എടുത്തവര്‍ക്കുമാണ് സെലക്ഷന്‍ നടത്തുന്നത്. സെലക്ഷനില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ 2 പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, ജനന സര്‍ട്ടിഫിക്കറ്റ്/ആധാര്‍കാര്‍ഡ് എന്നിവയുടെ പകര്‍പ്പ്, സ്പോര്‍ട്സില്‍ പ്രാവീണ്യം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ ഒറിജിനലും കോപ്പിയും, സ്പോര്‍ട്സ് കിറ്റ് എന്ിവ സഹിതം അന്നേ ദിവസം രാവിലെ 8.30 ന് നെടുങ്കണ്ടം പഞ്ചായത്ത് സിന്തറ്റിക് സ്റ്റേഡിയത്തില്‍ എത്തിച്ചേരണം. കൂടുതല്‍ വിവരങ്ങള്‍ക്ക് :9747093334 8281797370,04862232499.
- Log in to post comments