Post Category
ലോക യുവജന നൈപുണ്യ ദിനം: ആലപ്പുഴ എസ് ഡി കോളേജിൽ ഇന്ന് (15 )സെമിനാർ
കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസ് , ജില്ലാ സ്കിൽ കമ്മിറ്റിയുമായി ചേർന്ന് ലോക യുവജന നൈപുണ്യ ദിനം 2025 ന്റെ ഭാഗമായി ആലപ്പുഴ എസ് ഡി കോളേജിൽ ഇന്ന് (ജൂലൈ 15) രവിലെ 10 ന് സെമിനാർ സംഘടിപ്പിക്കും. 'യൂത്ത് എംപവർമെൻ്റ് യൂസിങ് എ ഐ ആൻഡ് ഡിജിറ്റൽ സ്കിൽസ്' എന്നതാണ് വിഷയം. ജില്ലാ കളക്ടർ അലക്സ് വർഗീസ് പരിപാടി ഉദ്ഘാടനം ചെയ്യും. കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് പ്രൊഫ. വി ആർ പ്രഭാകരൻ നായർ അധ്യക്ഷനാകും. ജില്ലാ നൈപുണ്യ കമ്മിറ്റി വൈസ് ചെയർപേഴ്സൺ സബ് കളക്ടർ സമീർ കിഷൻ മുഖ്യ പ്രഭാഷണം നടത്തും. ജില്ലാ പ്ലാനിംഗ് ഓഫീസർ ലിറ്റി മാത്യു, ജില്ലാ സ്കിൽ കോ ഓർഡിനേറ്റർ ലക്ഷ്മി വി കെ പിള്ള, എസ് ആരതി, ഡോ. എസ് ലക്ഷ്മി, എൻ ആർ രാഹുൽ തുടങ്ങിയവർ സംസാരിക്കും.
(പിആര്‍/എഎല്‍പി/2016)
date
- Log in to post comments