Skip to main content
ഉന്നതവിജയം നേടിയ മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ അവാര്‍ഡ് വിതരണ ചടങ്ങ് അഹമ്മദ് ദേവര്‍കോവില്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

ഉന്നത വിജയികളെ അനുമോദിച്ചു

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയ മത്സ്യത്തൊഴിലാളികളുടെ മക്കളെ മത്സ്യഫെഡ് അനുമോദിച്ചു. കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി അഹമ്മദ് ദേവര്‍കോവില്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. മത്സ്യഫെഡ് ചെയര്‍മാന്‍ ടി മനോഹരന്‍ അധ്യക്ഷത വഹിച്ചു. മത്സ്യഫെഡ് ഭരണസമിതി അംഗം വി കെ മോഹന്‍ദാസ്, കൗണ്‍സിലര്‍മാരായ എസ് കെ അബൂബക്കര്‍, എം കെ മഹേഷ്, മത്സ്യബോര്‍ഡ് റീജ്യണല്‍ എക്സിക്യൂട്ടീവ് സി ആദര്‍ശ്, കെ ബൈജു, കെ സുന്ദരേശന്‍, സത്യന്‍ പുതിയാപ്പ, പി പീതാംബരന്‍, എ കരുണാകരന്‍, ഇ മനോജ് എന്നിവര്‍ സംസാരിച്ചു.

date