Skip to main content
നാദാപുരം ഗ്രാമ പഞ്ചായത്ത് വിദ്യാർത്ഥികൾക്കായ് സംഘടിപ്പിച്ച സിവിൽ സർവീസ് ഓറിയൻ്റേഷനിൽ രാജു നാരായണസ്വാമി ഐഎഎസ് ക്ലാസെടുക്കുന്നു

സിവില്‍ സര്‍വീസ് ഓറിയന്റേഷന്‍

നാദാപുരം ഗ്രാമപഞ്ചായത്തിന്റെ വിദ്യാഭ്യാസ പ്രവര്‍ത്തന പദ്ധതികളുടെ ഭാഗമായി സിവില്‍ സര്‍വീസ് ഓറിയന്റേഷന്‍ സംഘടിപ്പിച്ചു. കല്ലാച്ചി കമ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അഖില മര്യാട്ട് അധ്യക്ഷത വഹിച്ചു. ഡോ. രാജു നാരായണസ്വാമി മുഖ്യാതിഥിയായി. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ സി കെ നാസര്‍, എം സി സുബൈര്‍, ജനീദ ഫിര്‍ദൗസ്, യൂനുസ് ഹസ്സന്‍, അഡ്വ. മുഹമ്മദ് റോഷന്‍, മെമ്പര്‍മാരായ അബ്ബാസ് കണേക്കല്‍, അബ്ദുല്‍, എ കെ സുബൈര്‍ എന്നിവര്‍ സംസാരിച്ചു. നേരത്തെ രജിസ്റ്റര്‍ ചെയ്ത 275 കുട്ടികളാണ് പരിപാടിയില്‍ പങ്കെടുത്തത്. 

date