പുസ്തകപ്രകാശനവും സെമിനാറും
ഡോ. കെ സുകുമാരപിള്ള രചിച്ച് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച 'കൈരളീ ശബ്ദാനുശാസനം' പുസ്തകത്തിന്റെ പ്രകാശനവും സെമിനാര്‍ ഉദ്ഘാടനവും തുഞ്ചത്തെഴുത്തച്ഛന്‍ മലയാളം സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ പ്രൊഫ. അനില്‍ വള്ളത്തോള്‍ നിര്‍വഹിച്ചു. കോഴിക്കോട് ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ നടന്ന ചടങ്ങില്‍ നോവലിസ്റ്റ് കെ ജി രഘുനാഥ് പുസ്തകം ഏറ്റുവാങ്ങി. ഡയറക്ടര്‍ ഡോ. എം സത്യന് അധ്യക്ഷത വഹിച്ചു.
കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് റിസര്‍ച്ച് ഓഫീസര്‍ കെ ആര് സരിതകുമാരി പുസ്തകം പരിചയപ്പെടുത്തി. ഡോ. കെ സുകുമാരപിള്ളയുടെ മകനും വടക്കുകിഴക്കന്‍ മേഖല വികസനമന്ത്രാലയം മുന്‍ ഉപദേഷ്ടാവുമായ എസ് സുരേഷ്കുമാര്‍, ഒറ്റപ്പാലം എന്‍എസ്എസ് കോളേജ് മുന്‍ പ്രൊഫസര്‍ എ എന്‍ കൃഷ്ണന്, ഗവ. ആര്‍ട്സ് കോളേജ് മലയാള ഗവേഷണ വിഭാഗം മേധാവി ഡോ. കെ പി രവി, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് റിസര്‍ച്ച് ഓഫീസര്‍ ടി കെ അമ്പിളി തുടങ്ങിയവര്‍ സംസാരിച്ചു.
തുടര്‍ന്ന് നടന്ന സെമിനാറില്‍ 'നിബന്ധനകളില്‍നിന്ന് ബന്ധങ്ങളിലേക്ക്; മലയാളവ്യാകരണം പുതുബോധങ്ങളുടെ വെളിച്ചത്തില്‍' വിഷയത്തില്‍ ചിറ്റൂര്‍ ഗവ. കോളേജ് മലയാള വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ടി ശ്രീവത്സന്‍ പ്രബന്ധം അവതരിപ്പിച്ചു. ഡോ. പി അബ്ദുല്‍ ഗഫൂര്‍ മോഡറേറ്ററായി. 'വ്യാകരണപഠനം എന്ന സംവാദ വിഷയം' സെഷനില്‍ ബാലുശ്ശേരി ഗവ. കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ. സി ജെ ജോര്‍ജ് പ്രബന്ധം അവതരിപ്പിച്ചു. ഡോ. കെ ഡി സിജു മോഡറേറ്ററായി. 'ഡോ. കെ സുകുമാരപിള്ളയുടെ വ്യാകരണ സമീപനം' സെഷനില്‍ തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളേജ് മലയാള വിഭാഗത്തിലെ പ്രൊഫ. രാജേന്ദ്രന് എടത്തുംകര വിഷയാവതരണം നടത്തി. ഡോ. എസ് സുസ്മിത മോഡറേറ്ററായി. സെമിനാറില്‍ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പിആര്‍ഒ റാഫി പൂക്കോം, എഴുത്തുകാരി ഇ പി സോണിയ തുടങ്ങിയവര്‍ സംസാരിച്ചു.
- Log in to post comments