Skip to main content

കരുവാറ്റ-തട്ട റോഡ് നിർമ്മാണത്തിന്  4.12 കോടി രൂപയുടെ അനുമതി : ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ

അടൂർ മണ്ഡലത്തിലെ പൊതുമരാമത്ത് വകുപ്പിന്റെ കരുവാറ്റ-തട്ട റോഡ് പുനരാരംഭിക്കുന്നതിന്   4.12 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അറിയിച്ചു.  ആദ്യ കരാറുകാരൻ പ്രവൃത്തി ഉപേക്ഷിച്ചശേഷം നിലനിന്നിരുന്ന കോടതി കേസ് തീർപ്പാക്കുന്നതുമായി ബന്ധപ്പെട്ട്  സാങ്കേതിക തടസം  നേരിട്ടിരുന്നു. 
പുതുക്കി പരിഷ്കരിച്ച എസ്റ്റിമേറ്റിന് ധനകാര്യ വകുപ്പ് അംഗീകാരം നൽകി. സമയബന്ധിതമായി  പദ്ധതി നടപ്പിലാക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക്  നിർദേശം നൽകിയതായും ഡെപ്യൂട്ടി സ്പീക്കർ പറഞ്ഞു.

date