Skip to main content

അനസ്‌തേഷ്യ സ്‌പെഷ്യലിസ്റ്റ് നിയമനം

മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ അനസ്തേഷ്യ സ്‌പെഷ്യലിസ്റ്റിനെ നിയമിക്കുന്നു. ഗവ. അംഗീകൃത എം.ബി.ബി.എസ് ബിരുദവും കേരള സ്റ്റേറ്റ് മെഡിക്കല്‍ കൗണ്‍സിലില്‍ രജിസ്‌ട്രേഷനുമുള്ള  ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവര്‍  അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും  സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ഒരു കോപ്പി പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും ആധാര്‍ കാര്‍ഡും സഹിതം ജൂലൈ 18ന് രാവിലെ 10:30ന് ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ നടക്കുന്ന അഭിമുഖത്തിന് ഹാജരാക്കണം.ഫോണ്‍: 0483-2766037.

date