Post Category
അപേക്ഷ ക്ഷണിച്ചു
തൃശ്ശൂർ ജില്ലാ പഞ്ചായത്ത് അസാപ്പ് മുഖേന നടപ്പിലാക്കുന്ന പവർ ഇലക്ട്രോണിക്സ് സർവീസ് ടെക്നീഷ്യൻ, സ്മോൾ കാറ്റഗറി ഡ്രോൺ പൈലറ്റ് ട്രെയിനിംഗ് എന്നീ കോഴ്സുകളിലേക്ക് പട്ടികജാതി വിഭാഗക്കാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടൂ പാസായവർക്ക് അപേക്ഷിക്കാം. പ്രായപരിധി 18-35 വരെ. അപേക്ഷകർ തൃശ്ശൂർ ജില്ലയിൽ സ്ഥിരതാമസക്കാരായിരിക്കണം. ജാതി, വിദ്യാഭ്യാസയോഗ്യത സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റ്, ആധാർ കാർഡ്, റേഷൻ കാർഡ്, പ്രായം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പ് സഹിതം നിശ്ചിത മാതൃകയിലുള്ള അപേക്ഷ ജില്ലാ പട്ടികജാതി വികസന ഓഫീസർക്ക് ജൂലൈ 19ന് വൈകീട്ട് അഞ്ചിനകം സമർപ്പിക്കണം. ഫോൺ - 0487 2360381.
date
- Log in to post comments