ശ്രീ അയ്യങ്കാളി മെമ്മോറിയൽ ടാലന്റ് സെർച്ച് ആൻഡ് ഡെവലപ്മെന്റ് സ്കോളർഷിപ്പ്: അപേക്ഷ ക്ഷണിച്ചു
പഠന-പാഠ്യേതര പ്രവർത്തനങ്ങളിൽ തൽപ്പരരായ എന്നാൽ കുടുംബപരമായും സാമ്പത്തികമായും പിന്നാക്കാവസ്ഥയിൽ കഴിയുന്ന സമർത്ഥരായ പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നുതിനാവശ്യമായ സഹായം എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച ശ്രീ അയ്യങ്കാളി മെമ്മോറിയൽ ടാലൻ്റ് സെർച്ച് ആൻഡ് ഡവലപ്മെൻ്റ് സ്കോളർഷിപ്പ് ലഭിക്കുന്നതിനായി 2025 26 വർഷത്തേക്കുള്ള അപേക്ഷകൾ ക്ഷണിച്ചു . അപേക്ഷകൾ നിശ്ചിത ഫോറത്തിൽ സ്കൂൾ സ്ഥാപനമേധാവിയുടെ സാക്ഷ്യപ്പെടുത്തൽ സഹിതം ജൂലൈ 21 ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പാകെ ട്രൈബൽ ഡവലപ്മെൻ്റ് ആഫീസർ, ട്രൈബൽ ഡെവലപ്മെൻ്റ് ആഫീസ്, ഒന്നാം നില, മിനി സിവിൽ സ്റ്റേഷൻ,ചാലക്കുടി, പി.ഒ, തൃശ്ശൂർ, 680 307 എന്ന വിലാസത്തിൽ ലഭ്യമാക്കേണ്ടതാണ്. അപേക്ഷയോടൊപ്പം ജാതി സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ്, മുൻ വർഷത്തെ മാർക്ക് ലിസ്റ്റ് ( HM സാക്ഷ്യപ്പെടുത്തിയത് ), ആധാർ കാർഡിൻറെ പകർപ്പ്, മുൻഗണന ഇനങ്ങൾ തെളിയിക്കുന്ന രേഖകൾ സമർപ്പിക്കേണ്ടതാണ്.
അപേക്ഷകർ പട്ടിക വിഭാഗത്തിൽപ്പെട്ട അഞ്ച്, എട്ട് ക്ലാസുകളിലെ വിദ്യാർത്ഥികൾ ആയിരിക്കണം, കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയാൻ പാടില്ല, അപേക്ഷകർ സർക്കാർ/ എയ്ഡഡ് സ്കൂളുകളിൽ നാല്,ഏഴ് ക്ലാസുകളിൽ എല്ലാ വിഷയങ്ങൾക്കും എഗ്രേഡ് ലഭിച്ചവരും യുപി, എച്ച്എ സ് വിഭാഗം ക്ലാസുകളിൽ സർക്കാർ സ്കൂളിൽ ചേർന്ന് പഠനം തുടരുന്നവരുമായിരിക്കണം. ഫോൺ : 0480 2706100
- Log in to post comments