Skip to main content

പി.എം യശസ്വി സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

സംസ്ഥാനത്തിന് പുറത്ത് വിവിധ പോസ്റ്റ്മെട്രിക് കോഴ്സുകളിലോ, സംസ്ഥാനത്തിനകത്ത് ഹയർ സെക്കണ്ടറി, സി.എ/സി.എം.എ/സി.എസ് കോഴ്സുകളിലോ പഠിക്കുന്ന ഒ.ബി.സി/ഇ.ബി.സി വിഭാഗം വിദ്യാർത്ഥികൾക്ക് പിന്നാക്ക വിഭാഗ വകുപ്പ് മുഖേന   അനുവദിക്കുന്ന  പി.എം യശസ്വി പോസ്റ്റ്മെട്രിക് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ www.egrantz.kerala.gov.in എന്ന വെബ് പോർട്ടൽ മുഖേന ഓൺലൈനായി സമർപ്പിക്കണം. വിശദമായ സർക്കുലറും, മാർഗ്ഗനിർദ്ദേശങ്ങളും ഇ-ഗ്രാന്റ്സ് പോർട്ടലിൽ ലഭ്യമാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 31. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0492 2222335.

 

date