എസ്.സി - എസ്. ടി ജില്ലാതല വിജിലൻസ് ആൻഡ് മോണിറ്ററിംഗ് കമ്മിറ്റി യോഗം; 54 പരാതികൾ പരിഗണിച്ചു
ജില്ലാതല എസ്.സി - എസ്. ടി വിജിലൻസ് ആൻഡ് മോണിറ്ററിംഗ് കമ്മിറ്റി യോഗം ചേർന്നു. പി.വി ശ്രീനിജിൻ എം.എൽ.എയുടെ സാന്നിധ്യത്തിൽ ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ് അധ്യക്ഷനായി ചേർന്ന യോഗത്തിൽ ആകെ 54 പരാതികൾ പരിഗണിച്ചു. പട്ടികജാതി (എസ്.സി) വിഭാഗത്തിലുള്ളവരുടെ 37 പരാതികളും പട്ടികവർഗ്ഗ ( എസ്.ടി) വിഭാഗത്തിലുള്ളവരുടെ 17 പരാതികളുമാണ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വന്നത്.
ചാർജ് ഷീറ്റ് നൽകിയ കേസുകളും കോടതിയുടെ പരിഗണനയിലുള്ള കേസുകളും അവലോകനത്തിന് പരിഗണിക്കേണ്ട പട്ടികയിൽ നിന്ന് ഒഴിവാക്കാവുന്നതാണെ ന്ന് യോഗം നിരീക്ഷിച്ചു. കേസുകളുടെ പുരോഗതി കൃത്യമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പരിശോധിക്കേണ്ടതാണ്.
ഇത്തരം കേസുകളിൽ സമയബന്ധിതമായി അന്വേഷണം നടത്തി റിപ്പോർട്ട് ചെയ്ത പോലീസ് ഉദ്യോഗസ്ഥരെ യോഗത്തിൽ എം.എൽ.എ അഭിനന്ദിച്ചു.
കളക്ടറുടെ ചേംബറിൽ നടന്ന യോഗത്തിൽ പെരുമ്പാവൂർ എ.എസ്.പി ശക്തി സിംഗ് ആര്യ, മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments