Skip to main content

വ്യോമയാന മേഖലയിലെ വനിതകൾ നേരിടുന്ന പ്രശ്നങ്ങൾ: പബ്ലിക് ഹിയറിങ് 16ന്

വ്യോമയാന മേഖലയിൽ ജോലിചെയ്യുന്ന വനിതകൾക്ക് തങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ തുറന്നുപറയാൻ കേരള വനിതാ കമ്മീഷൻ വേദിയൊരുക്കുന്നു. 2025 ജൂലൈ 16ന് കൊച്ചിൻ ഇൻ്റർനാഷണൽ എയർപോർട്ടിലാണ് വനിതാ കമ്മീഷൻ പബ്ലിക് ഹിയറിങ് സംഘടിപ്പിക്കുന്നത്. ഉച്ചയ്ക്ക് രണ്ടിന് ആരംഭിക്കുന്ന ഹിയറിങ് വനിതാ കമ്മീഷൻ ചെയർപേഴ്സൺ അഡ്വ. പി. സതീദേവി ഉദ്ഘാടനം ചെയ്യും. വനിതാ കമ്മീഷൻ അംഗം അഡ്വ. എലിസബത്ത് മാമൻ മത്തായി അധ്യക്ഷയാവും. കൊച്ചിൻ ഇൻ്റർനാഷണൽ എയർപോർട്ട് ഡയറക്ടർ ജി. മനു മുഖ്യാതിഥിയാവും. കമ്മീഷൻ അംഗങ്ങളായ അഡ്വ. ഇന്ദിര രവീന്ദ്രൻ, വി.ആർ. മഹിളാ മണി, അഡ്വ. പി . കുഞ്ഞായിഷ, ഡയറക്ടർ ഷാജി സുഗുണൻ ഐപിഎസ്, സിയാൽ എച്ച് ആർ ജനറൽ മാനേജർ എൻ. ജ്യോതി, വനിതാ കമ്മീഷൻ റിസർച്ച് ഓഫീസർ എ.ആർ. അർച്ചന എന്നിവർ സംസാരിക്കും. വനിതാ കമ്മീഷൻ മെമ്പർ സെക്രട്ടറി വൈ.ബി. ബീന സ്വാഗതവും പ്രൊജക്ട് ഓഫീസർ എൻ. ദിവ്യ നന്ദിയും പറയും.

 

date