പട്ടയമേള ഇന്ന് (ജൂലൈ 15) മന്ത്രി കെ രാജൻ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും
സർക്കാരിന്റെ "എല്ലാവർക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന ലക്ഷ്യത്തിന്റെ ഭാഗമായി പട്ടയമേള ഇന്ന് (ജൂലൈ 15) രാവിലെ 11ന് അങ്കമാലി സി.എസ്.എ ഹാളിൽ നടക്കും. റവന്യൂ ഭവന നിർമ്മാണ വകുപ്പു മന്ത്രി കെ.രാജൻ ഓൺലൈനായി പട്ടയമേള ഉദ്ഘാടനം ചെയ്യും. ഫോർട്ട് കൊച്ചി റവന്യൂ ഡിവിഷന് കീഴിലുള്ള ആലുവ, പറവൂർ, കണയന്നൂർ, കൊച്ചി താലൂക്കുകളുടെ പട്ടേമേളയാണ് സംഘടിപ്പിക്കുന്നത്.
റോജി എം ജോൺ എംഎൽഎ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ വ്യവസായ നിയമ - കയർ വകുപ്പ് മന്ത്രി പി.രാജീവ്, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, എംപിമാരായ ബെന്നി ബഹനാൻ, ഹൈബി ഈഡൻ, രാജ്യസഭാ എം.പി ജെബി മേത്തർ, എംഎൽഎമാരായ അൻവർ സാദത്ത്, ടി ജെ വിനോദ്, കെ ബാബു, ഉമാ തോമസ്, കെ ജെ മാക്സി, കെഎൻ ഉണ്ണികൃഷ്ണൻ, മറ്റ് വിശിഷ്ട വ്യക്തികൾ പങ്കെടുക്കും.
ആലുവ താലൂക്കിലെ 37, പറവൂർ താലൂക്കിലെ മൂന്ന്, കൊച്ചി താലൂക്കിലെ ആറ്, എൽ.റ്റി & ദേവസ്വം 115 പട്ടയങ്ങളും ഒരു കൈവശരേഖയുമാണ് വിതരണം ചെയ്യുന്നത്.
- Log in to post comments