മാലാഖക്കൂട്ടം പദ്ധതി; ആവശ്യപത്രം സമര്‍പ്പിക്കാം
ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന മാലാഖക്കൂട്ടം പദ്ധതിയിലേക്ക് വനിതകള്‍ക്ക് ആവശ്യപത്രം സമര്‍പ്പിക്കാം. ബി.എസ്.സി നഴ്‌സിംഗ്/ ജനറല്‍ നഴ്‌സിംഗ് പാസായതും കേരള നഴ്‌സിംഗ് കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തതുമായ പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരാകണം. പഞ്ചായത്തുകളില്‍ സ്ഥിരതാമസക്കാരായിരിക്കണം. മുനിസിപ്പാലിറ്റി/ കോര്‍പ്പറേഷന്‍ പരിധിയിലുളളവരും വകുപ്പ് മുഖേനയും ജില്ലാ പഞ്ചായത്ത് മുഖേനയും പരിശീലനം ലഭിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല.
ഒരു വര്‍ഷത്തേക്കാണ് നിയമനം. ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുകള്‍ സഹിതം ജൂലൈ 25 വൈകിട്ട് അഞ്ചിനകം ജില്ലാ പട്ടികജാതി വികസന ഓഫീസ്/ജില്ലാ പഞ്ചായത്തില്‍ ഹാജരാക്കണം. ആവശ്യപത്രം ജില്ലാ പഞ്ചായത്ത്/ജില്ലാ പട്ടികജാതി വികസന ഓഫീസ്/ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളില്‍ നിന്നും ലഭിക്കും. ഫോണ്‍: 0474-2794996, 0474-2795198.
- Log in to post comments