Skip to main content

വയോരക്ഷ പദ്ധതി

സാമൂഹിക ശാരീരിക സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന സമൂഹത്തിലെ മുതിര്‍ന്ന പൗരന്മാര്‍ക്ക് അടിയന്തര സാഹചര്യങ്ങളില്‍ സഹായമെത്തിക്കുക എന്ന ലക്ഷ്യത്തോടെ സാമൂഹിക നീതി വകുപ്പ് മുഖേനെ 'വയോരക്ഷ' പദ്ധതി നടപ്പിലാക്കി വരുന്നു. ബി.പി.എല്‍ കുടുംബങ്ങളിലെ മുതിര്‍ന്ന പൗരന്‍മാര്‍ക്ക് അടിയന്തര പ്രാഥമിക ശുശ്രൂഷ ശസ്ത്രക്രിയ, ആംബുലന്‍സ് സേവനം, ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തുന്നതും അലഞ്ഞു തിരിഞ്ഞു കാണപ്പെടുന്നതുമായ മുതിര്‍ന്ന പൗരന്മാരെ സുരക്ഷിത പുനരധിവാസ കേന്ദ്രങ്ങളില്‍ എത്തിക്കുന്നതിനും അത്യാവശ്യ ഉപകരണങ്ങള്‍ വാങ്ങല്‍, പ്രകൃതി ദുരന്തത്തിന് ഇടയാകുന്നവര്‍ക്ക് അടിയന്തര വൈദ്യസഹായം എന്നിവ ഈ പദ്ധതിയില്‍ ഉള്‍പ്പെടുന്നു. ഫോണ്‍ :  0468 2325168.
 

date