Skip to main content

വൈപ്പിൻ മണ്ഡലത്തിലെ വിവിധ റോഡുകൾക്കായി 2.22 കോടി: കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ

വൈപ്പിൻ നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലായി റോഡുനിർമാണത്തിന് 2.224 കോടി രൂപ അനുവദിച്ചതായി കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ. മണ്ഡലം ആസ്തി വികസന പദ്ധതിയിൽ നിന്നാണ് തുക അനുവദിച്ചത്. അടിസ്ഥാന സൗകര്യ വികസനത്തിന് കഴിയുന്നത്ര സഹായമാണ് ചെയ്യുന്നതെന്നും ഇത് വിനിയോഗിക്കാൻ പ്രാദേശിക രാഷ്ട്രീയ നേതൃത്വവും ഉദ്യോഗസ്ഥരും ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.

 

പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് 15-ാം വാർഡിലെ ബാലഭദ്ര റോഡിനു 34 ലക്ഷം രൂപയാണ് ചെലവ്. ഞാറക്കൽ ഗ്രാമ പഞ്ചായത്ത് നാലാം വാർഡിലെ സിമിത്തേരി റോഡിന് 22.50 ലക്ഷം രൂപയും 14-ാം വാർഡിലെ എസ്കെവിഎ റോഡിനു 15.80 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.  

 

എളങ്കുന്നപ്പുഴ ഗ്രാമ പഞ്ചായത്ത് 16-ാം വാർഡിലെ 22 കോളനി റോഡിനു 38 ലക്ഷം രൂപ വിനിയോഗിക്കും. 10-ാം വാർഡിലെ സ്കൂൾ മുറ്റം ഈസ്റ്റ് റോഡിനു 23.40 ലക്ഷം രൂപയും 

സ്കൂൾ മുറ്റം ഈസ്റ്റ് ജെട്ടി റോഡിനു 33.70 ലക്ഷം രൂപയും അനുവദിച്ചു.

 

ഹാർബർ എഞ്ചിനീയറിംഗ് എക്സിക്യൂട്ടീവ് എഞ്ചിനീയറിനാണ് ഈ ജോലികളുടെ നിർവ്വഹണച്ചുമതല.

 

മുളവുകാട് റോഡ് ഒന്നാം ഘട്ടത്തിന് 55 ലക്ഷം രൂപ അനുവദിച്ചു. എൽഎസ്ജിഡി എക്സിക്യൂട്ടീവ് എഞ്ചിനീയറിനാണ് നിർവ്വഹണച്ചുമതല.

 

 

date