Skip to main content

റീ അറേഞ്ച്‌മെന്റ് സൗകര്യം ലഭ്യമാക്കി

2025-26 അധ്യയന വർഷം കേരളത്തിലെ വിവിധ സർക്കാർ ദന്തൽ കോളേജുകളിലും,  സ്വകാര്യ സ്വാശ്രയ ദന്തൽ കോളേജുകളിലും ആദ്യഘട്ടം അലോട്ട്മെന്റിനു ശേഷം ലഭ്യമായ പി.ജി ദന്തൽ കോഴ്സിലെ സീറ്റുകളിലേക്കുള്ള ഓപ്ഷൻ രജിസ്‌ട്രേഷൻ കൺഫർമേഷൻ നടത്തുന്നതിനുള്ള സൗകര്യം www.cee.kerala.gov.in ൽ ജൂലൈ 24 രാത്രി 11.59 വരെ ലഭ്യമാക്കിയിട്ടുണ്ട്. രണ്ടാംഘട്ടം അലോട്ട്മെന്റിൽ പരിഗണിക്കപ്പെടണമെങ്കിൽ ഓപ്ഷൻ കൺഫർമേഷൻ നടത്തിയിരിക്കണം. പുതുതായി ഉൾക്കൊള്ളിച്ചിരിക്കുന്ന കോളേജുകൾക്കു മാത്രം ഓപ്ഷൻ രജിസ്‌ട്രേഷനുള്ള സൗകാര്യം ലഭ്യമാകും.  വിശദവിവരങ്ങൾക്ക് വെബ് സൈറ്റിൽ നൽകിയിട്ടുള്ള വിജ്ഞാപനംസർക്കാർ ഉത്തരവ്പ്രോസ്പെക്ടസ് എന്നിവ കാണുക. ഫോൺ: 0471-2332120, 2338487.

പി.എൻ.എക്സ് 3302/2025

date