Post Category
ജനകീയ മത്സ്യകൃഷി ആരംഭിച്ചു
ഉൾനാടൻ മത്സ്യസമ്പത്ത് വർധിപ്പിക്കാൻ പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിൽ ജനകീയ മത്സ്യകൃഷി ആരംഭിച്ചു. പദ്ധതിയുടെ ഭാഗമായി മത്സ്യകുഞ്ഞുങ്ങളുടെ വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എസ് രാജേന്ദ്രപ്രസാദ് നിർവഹിച്ചു. ഫിഷറീസ് വകുപ്പും ഗ്രാമപഞ്ചായത്തും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. പഞ്ചായത്തിലെ 44 കർഷകർക്ക് രണ്ടര ഹെക്ടർ കുളത്തിൽ വളർത്തുന്നതിനുള്ള കാർപ്പ് ഇനത്തിലുള്ള മത്സ്യ കുഞ്ഞുങ്ങളെയാണ് വിതരണം ചെയ്തത്. വൈസ് പ്രസിഡൻ്റ് റാഹേൽ, സ്ഥിരം സമിതി അധ്യക്ഷരായ വി പി വിദ്യാധരപ്പണിക്കർ, പ്രിയാ ജ്യോതികുമാർ, അംഗങ്ങളായ ശ്രീവിദ്യ ,ശരത് കുമാർ, ഫിഷറിഷ് എക്സ്റ്റൻഷൻ ഓഫീസർ രഞ്ജിനി, കോർഡിനേറ്റർ ജിഷ, പ്രമോട്ടർ ലക്ഷ്മി രാജ് എന്നിവർ പങ്കെടുത്തു.
date
- Log in to post comments