Post Category
ഗതാഗത നിയന്ത്രണം
മണ്ണുത്തി-വടക്കുംഞ്ചേരി ദേശീയപാതയുടെ നിർമാണവുമായി ബന്ധപ്പെട്ട് മുടിക്കോട്' സർവീസ് റോഡിൽ അടിയന്തരമായി വൈദ്യുതി പോസ്റ്റുകൾ മാറ്റി സ്ഥാപിക്കുന്നതിനാൽ ജൂലൈ 20ന് രാവിലെ ഒമ്പത് മുതൽ ഉച്ചയ്ക്ക് 12 വരെ ഇത് വഴിയുള്ള വാഹന ഗതാഗതം ഭാഗികമായി നിയന്ത്രിക്കും. തൃശ്ശൂർ ഭാഗത്തു നിന്നും പാലക്കാട് ഭാഗത്തേക്ക് യാത്ര ചെയ്യുന്ന പൊതുജനങ്ങൾ ദേശീയപാത ഒഴിവാക്കി യാത്ര ചെയ്യണമെന്ന് പീച്ചി ഇൻസ്പെക്ടർ ഓഫ് പൊലീസ് അറിയിച്ചു.
date
- Log in to post comments