Skip to main content

കിസാൻ മിത്ര മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് ഭാരവാഹി തെരഞ്ഞെടുപ്പ്

കിസാൻ മിത്ര മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡിന്റെ (രജിസ്ട്രേഷൻ നമ്പർ: എം.എസ്.സി.എസ്/സി.ആർ/1573/2024) ബോർഡ് അംഗങ്ങളെയും ഓഫീസ് ഭാരവാഹികളെയും തിരഞ്ഞെടുക്കുന്നതിനുള്ള വിജ്ഞാപനം റിട്ടേണിംഗ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ പുറത്തിറക്കി. ഓഗസ്റ്റ് 18 മുതൽ 21 വരെയാണ് ( രാവിലെ 11:00 മുതൽ വൈകിട്ട് മൂന്ന് വരെ) നോമിനേഷൻ ഫോം വിതരണം ചെയ്യുന്നതിനും സമർപ്പിക്കുന്നതിനുമുള്ള സമയം. ഓഗസ്റ്റ് 23ന് വൈകിട്ട് മൂന്ന് മണി വരെ നോമിനേഷനുകൾ പിൻവലിക്കാം. സ്ഥാനാർത്ഥി പട്ടിക 23ന് വൈകിട്ട് അഞ്ചിന് പ്രസിദ്ധീകരിക്കും. ഓഗസ്റ്റ് 31ന് രാവിലെ എട്ട് മുതൽ വൈകിട്ട് നാല് വരെ വോട്ടിംഗ് നടത്തും. സെപ്തംബർ ഒന്നിന് വോട്ടെണ്ണൽ നടത്തും.

date