Skip to main content

മതിലകം ഒ.എൽ.എഫ്.ജി.എച്ച്.എസ്. സ്കൂളിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ 'സ്വരക്ഷ' സംഘടിപ്പിച്ചു

 

മതിലകം ഒ.എൽ.എഫ്.ജി.എച്ച്.എസ്. സ്കൂളിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ ക്യാമ്പയിനായ "സ്വരക്ഷ"യുടെ ഉദ്ഘാടനം ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ നിർവഹിച്ചു. ബോധവത്ക്കരണ ക്ലാസുകൾ നയിക്കുവാൻ പ്രത്യേകം പരിശീലനം ലഭിച്ച 21 വ്യക്തികൾ സ്കൂളിലെ വിവിധ ക്ലാസുമുറികളിലായി ഒരേ സമയം ക്ലാസുകൾ നയിച്ചു. തുടർന്ന്, വിദ്യാർത്ഥികളുടെ സൂംബ, മോണോ ആക്റ്റ്, മൈം, ഏകാംഗ നാടകം എന്നിവയും അരങ്ങേറി.

 മതിലകം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ്  കമ്മറ്റി ചെയർപേഴ്സൺ സുമതി സുന്ദരൻ, പഞ്ചായത്തംഗം  ഒ.എ ജെൻറിൻ,  ഹെഡ്മിസ്ട്രസ് സി. റെനാറ്റ, പി.ടി.എ പ്രസിഡൻ്റ്  റാഫി മതിലകം, ബി.പി.സി  പ്രശാന്ത്, പ്രാദേശിക സാഹിത്യകാരന്മാരായ ആദിത്യൻ കാതിക്കോട്, ടി.ബി സന്തോഷ് ബാബു, സജീവൻ മാസ്‌റ്റർ, അസ്മാബി കോളേജ് സൈക്കോളജി വിഭാഗം വിദ്യാർത്ഥികൾ, അധ്യാപകർ, അനധ്യാപകർ, തുടങ്ങിയവർ പങ്കെടുത്തു.

date