Skip to main content

ലേലം

ഒല്ലൂർ പോലീസ് സ്റ്റേഷൻ കോമ്പൗണ്ടിൽ പുതിയ പോലീസ് സ്റ്റേഷൻ കെട്ടിടം നിർമിക്കുന്നതിനായി നിശ്ചയിച്ച സ്ഥലത്ത് സ്ഥിതി ചെയ്യുന്ന മട്ടി-ഒന്ന്, മദിരാശി-രണ്ട്, മാവ്-ഒന്ന്, പൂമരം-ഒന്ന്, തെങ്ങ്-മൂന്ന് എന്നീ മരങ്ങൾ ദർഘാസ്/ ലേലം ചെയ്ത് വിൽക്കുന്നു.  ജൂലൈ 25ന് രാവിലെ 11ന് ഒല്ലൂർ അസിസ്റ്റന്റ് പോലീസ് കമ്മീഷണറുടെ ഓഫീസ് പരിസരത്താണ് ലേലം നടത്തുന്നത്.

ദർഘാസുകൾ നൽകുന്നവർ ജൂലൈ 24ന് വൈകുന്നേരം അഞ്ച് മണിക്കുള്ളിൽ ഒല്ലൂർ അസിസ്റ്റന്റ് പോലീസ് കമ്മീഷണറുടെ ഓഫീസിൽ സമർപ്പിക്കണം. കവറിനു മുകളിൽ ഒല്ലൂർ പോലീസ് സ്റ്റേഷൻ കോമ്പൗണ്ടിനുള്ളിൽ നിൽക്കുന്ന മട്ടി- 1, മദിരാശി-2, മാവ്-1, പൂമരം-1, തെങ്ങ്-3 എന്നീ മരങ്ങൾ ലേലം ചെയ്യുന്നതിനുള്ള ദർഘാസ് എന്ന് എഴുതേണ്ടതാണ്. ഫോൺ: 0487 2354100, 9497940869

date