Skip to main content

മത്സ്യഫെഡ് ഫിഷ്മാർട്ട് ശനിയാഴ്ച തുറക്കും

ജില്ലയിലെ രണ്ടാമത്തെ മത്സ്യഫെഡ് ഫിഷ്മാർട്ട് ജൂലൈ 19 ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് മയ്യിൽ ചെക്യാട്ടുകാവിൽ പ്രവർത്തനമാരംഭിക്കും. മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.വി അജിത ഉദ്ഘാടനം ചെയ്യും. മത്സ്യഫെഡ് ഭരണസമിതി അംഗം വി.കെ മോഹൻദാസ് അധ്യക്ഷനാകും. മാർട്ടിൽ നിന്നുള്ള ആദ്യ വിൽപ്പന ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എൻ.വി ശ്രീജിനി നിർവഹിക്കും. 
 

date