Post Category
ഇ.എസ്.ഐ-പി.എഫ് സംയുക്ത അദാലത്ത് ജൂലൈ 28 ന്
തൊഴിലാളികള്‍, തൊഴിലുടമകള്‍, പെന്‍ഷന്‍കാര്‍ എന്നിവര്‍ക്കായി എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പറേഷനും എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനും സംയുക്തമായി നടത്തുന്ന പരാതി പരിഹാര / ബോധവല്‍ക്കരണ അദാലത്ത് ജൂലൈ 28 ന് അടിമാലി ഇഎസ്ഐസി ഓഫീസ് ഡിസിബിഒ മൂന്നാറില്‍ നടക്കും. പരിപാടിയിലേക്കുള്ള രജിസ്ട്രേഷന്‍ രാവിലെ ഒന്‍പതിന് തുടങ്ങും. പിഎഫ് / ഇഎസ്ഐ എന്നിവ സംബന്ധിച്ച പരാതികള്‍ / നിര്‍ദേശങ്ങള്‍ എന്നിവ കൃത്യമായി എഴുതി തയ്യാറാക്കി സമര്‍പ്പിക്കാം. ഇ.എസ്.ഐ സംബന്ധമായ പരാതികളില്‍ / നിര്‍ദേശങ്ങളില്‍ ഇ.എസ്.ഐ ഇന്‍ഷുറന്‍സ് നമ്പര്‍, മൊബൈല്‍ നമ്പര്‍, എന്നിവയും പി.എഫ്. സംബന്ധമായ പരാതികളില്‍ പി. എഫ്. നമ്പര്‍, യു.എ.എന്‍, പി.പി.ഓ.നമ്പര്‍, എസ്റ്റാബ്ലിഷ്മെന്റ് നമ്പര്‍, മൊബൈല്‍ നമ്പര്‍, എന്നിവയും ബാധകമായത് ചേര്‍ത്തിരിക്കണം.
date
- Log in to post comments