Skip to main content
കളക്ടേറ്റ് ഓഡിറ്റോറിയത്തിൽ ചേർന്ന ന്യൂനപക്ഷ കമ്മീഷൻ സിറ്റിങ്ങിൽ കമ്മീഷൻഅംഗം എ സൈഫുദ്ദീൻ പരാതി കേൾക്കുന്നു

ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിങ്ങില്‍ പരാതി തീര്‍പ്പാക്കി 

 

കണ്ണൂര്‍ കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ നടന്ന സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിങ്ങില്‍ കമ്മീഷന്‍ അംഗം എ സൈഫുദ്ദീന്‍ പരിഗണിച്ച നാലു പരാതികളില്‍ ഒരു പരാതി തീര്‍പ്പാക്കി. ഭിന്നശേഷിക്കാരിയായ നസ്രത്ത് നല്‍കിയ പരാതിയാണ് തീര്‍പ്പാക്കിയത്. ശാരീരിക സ്ഥിതിക്ക് ചെയ്യാന്‍ കഴിയാത്ത ജോലിക്കുവേണ്ടിയാണ് എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചില്‍ നിന്ന് വിളിച്ചതെന്നായിരുന്നു പരാതി. എന്നാല്‍ സീനിയോറിറ്റി അനുസരിച്ചാണ് വിളിച്ചതെന്നും ഇതിനു മുന്‍പ് ഏഴു തവണ അവസരങ്ങള്‍ നല്കിയിരുന്നെന്നും തലശ്ശേരി ടൗണ്‍ എംപ്ലോയ്മെന്റ് ഓഫീസര്‍ കമ്മീഷനെ അറിയിച്ചു. നിലവില്‍ ലഭിച്ച അവസരത്തില്‍ ജോലിക്ക് കയറിയില്ലെങ്കിലും സീനിയോറിറ്റി നഷ്ടമാകില്ലെന്നും ഓഫീസര്‍ അറിയിച്ചു. ഇത് പരാതിക്കാരിക്ക് ബോധ്യപ്പെട്ടതോടെ പരാതി തീര്‍പ്പാക്കിയതായി കമ്മീഷന്‍ അറിയിച്ചു. ശേഷിക്കുന്ന മൂന്നു പരാതികള്‍ അടുത്ത സിറ്റിങ്ങിലേക്ക് മാറ്റി.

date